COVID 19KeralaLatest News

കണ്ടെയ്ന്‍മെന്‍റ് സോണിലെ വീടുകള്‍ തോറും നടന്ന് പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്, മുഴുവന്‍ വീട്ടുകാരും ക്വറന്റീനിലേക്ക്

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.

ഇടുക്കി: കണ്ടെയ്ന്‍മെന്‍റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥ നനടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.പീരുമേട് പഞ്ചായത്തിലെ 13ാം വാര്‍ഡ്‌ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ഭവനസന്ദര്‍ശനം പാടില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതു മറികടന്നാണ് പാസ്റ്റര്‍ ഓരോ വീടുകളിലായി കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. പീരുമേട്ടിലെ ക്വറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ച പാസ്റ്ററില്‍ നിന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു.

ഓണ്‍ലൈന്‍ ചാരിറ്റി : ഫേസ്ബുക്കിലൂടെ അസുഖ ബാധിതരുടെ വീഡിയോ കാട്ടി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയാറാക്കി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button