Latest NewsNewsInternational

ലഡാക് സംഘര്‍ഷ മേഖല സംബന്ധിച്ച് ചൈനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകള്‍ സംബന്ധിച്ച് ചൈനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. മേഖലയില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന് ചൈന വ്യക്തമാക്കി രണ്ടുദിവസത്തിനുശേഷമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നത്. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്ന ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളി.

Read Also : ഇന്ത്യ ആയുധ ശേഖരം വർധിപ്പിക്കുന്നു :അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്താന്‍

സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്?ച നടത്തുമെന്ന് ഉന്നതതലവൃത്തങ്ങള്‍ അറിയിച്ചു. ‘അതിനാല്‍, പ്രത്യേക പ്രതിനിധികള്‍ സമ്മതിച്ചതനുസരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും സേനാപിന്‍മാറ്റം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button