ന്യൂഡല്‍ഹി : ഇന്ത്യയെ സംബന്ധിച്ച് ഈ ഓഗസ്റ്റ് അഞ്ച് ഏറെ നിര്‍ണായകം. ലോകരാഷ്ട്രങ്ങള്‍ പോലും ഉറ്റുനോക്കിയ ഒരു ചരിത്രനാഴികക്കല്ലായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നടപടി. ഇന്ത്യയുടെ നടപടിയെ കൈയടിച്ചും പ്രതികൂലിച്ചും എതിര്‍ത്തവരും ഒട്ടേറെ പേര്‍. അങ്ങനെ ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത് 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു. മറ്റൊരു സവിശേഷത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറെ സുപ്രധാനമായ സുപ്രീംകോടതി വിധിയെഴുത്തിനുശേഷം അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് തുടക്കമിടുന്ന ദിനമെന്നതും
തര്‍ക്ക പ്രദേശമെന്ന നിലയില്‍ കശ്മീരിന്റെ പദവിക്കെതിരായ വെല്ലുവിളിയെ മുഴുവന്‍ സൈനിക കരുത്തും ഉപയോഗിച്ചു നേരിടുമെന്ന് ഏതാനുംമാസങ്ങള്‍ക്കു മുമ്പ് പാകിസ്ഥാന്‍ വ്യക്തമാക്കിയിുന്നു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയുടെ വാര്‍ഷികമായ ഓഗസ്റ്റ് അഞ്ചിന് എന്തൊക്കെ നടപടി സ്വീകരിക്കാമെന്നതു പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ജൂലൈ 21ന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം.
പാക്കിസ്ഥാന്‍ സൈന്യത്തിലെ ഏറ്റവും ശക്തമായ കോര്‍പ്‌സ് കമാന്‍ഡേഴ്‌സ് ഫോറമാണ് വിദേശ പദ്ധതികളും വെട്ടുകിളികള്‍ക്കെതിരായ പോരാട്ടവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ‘രാജ്യത്തിന് പുറത്തും അകത്തും സുരക്ഷാ ഭീഷണി’ ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകളും യോഗം വിലയിരുത്തി.
ഓഗസ്റ്റ് അഞ്ചിന് മുന്നോടിയായി 18 ഇന പരിപാടിയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക്ക് സര്‍ക്കാരും തയാറാക്കിയിരിക്കുന്നതെന്നാണു വിവരം. ചാര സംഘടനയായ ഐഎസ്‌ഐയുടെ കൂടി പിന്തുണ നീക്കത്തിനുണ്ട്. പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അവിടെ വച്ച് ഇമ്രാന്‍ ഖാന്‍ ജനങ്ങളോടു പ്രസംഗിക്കുകയും ചെയ്യും
Post Your Comments