KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് ; ആദ്യഘട്ടത്തില്‍ അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്താന്‍ ശ്രമിച്ച കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണറായ അനീഷ് ബി രാജിനെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്. സ്വര്‍ണക്കടത്ത് കേസ് വിവാദം ആരംഭിച്ച ആദ്യനാളുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് പി രാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് ഇടതുമുന്നണിയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ഇടതു നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് അന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചത്. കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ പിന്നീട് പുനസംഘടിപ്പിച്ചപ്പോള്‍ അനീഷ് പി രാജിനെ സംഘത്തില്‍ നിന്നും മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button