തിരുവനന്തപുരം : സംസ്ഥാന പൊലീസ് ആസ്ഥാനത്തും കോവിഡ് സ്ഥിരീകരിച്ചു. എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ല. അണുവിമുക്തമാക്കാന്‍ പൊലീസ് ആസ്ഥാനം അടച്ചേക്കും.
ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക ഉൾപ്പെടെ പരിശോധിച്ചു വരുകയാണ്. നേരത്തെ, ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫിസും ഒരാഴ്ച അടച്ചിട്ടിരുന്നു.
അതേസമയം, കേരളത്തിൽ ദിവസം 2000ത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അപകടമാണെന്ന് ആരോഗ്യമന്ത്രി മന്ത്രി പറഞ്ഞു. അത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ ശക്തിയുമെടുത്ത് കേരളം പോരാടും. ഇനി വരുന്നത് വന്‍ യുദ്ധമാണെന്നും കെകെ ശൈലജ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി കടന്ന കേരളം മൂന്നാം ഘട്ടത്തിലും വീണില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Post Your Comments