ഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഡല്‍ഹി സര്‍വ്വകലാശാല മലയാളി അദ്ധ്യാപകന്‍ ഹാനി ബാബുവിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അടുത്ത മാസം നാല് വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജൂലൈ 23 മുതല്‍ മുംബൈയില്‍ ചോദ്യംചെയ്ത് വരികയായിരുന്ന ഹാനി ബാബുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.രാജ്യാന്തര ശ്രദ്ധ നേടിയ ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലയാളിയാണ് ഹാനി ബാബു എംടി. ഇയാള്‍ നക്സല്‍, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി എന്‍ഐഎ വ്യക്തമാക്കി.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എന്‍ഐഎ മുംബൈയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം 12 ആയി.ഹനി ബാബുവിനും ഭാര്യ ഡല്‍ഹി മിറാന്‍ഡ ഹൗസ് കേളജില്‍ അധ്യാപികയുമായ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായുള്ള അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി സര്‍വ്വകലാശാല ഇംഗ്ളീഷ് അദ്ധ്യാപകനായ തൃശ്ശൂര്‍ സ്വദേശിയായ ഹാനി ബാബുവിന്‍റെ വീട്ടില്‍ പൂനെ പൊലീസ് കഴിഞ്ഞ സെപ്‍റ്റംബറില്‍ പരിശോധന നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത ലാപ്ടോപില്‍ നിന്ന് മാവോയിസ്റ്റുകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ കിട്ടിയെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഒപ്പം പുനെയില്‍ അക്രമത്തിന് പ്രേരിപ്പിച്ച എല്‍ഗര്‍ പരിഷത് സംഘടിപ്പിച്ചതിലും ഹാനി ബാബുവിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments