ലോകരാഷ്ട്രങ്ങളെല്ലാം ചൈനീസ് മരുന്നുകള്‍ വാങ്ങാന്‍ വിമുഖത കാട്ടുന്നതുകൊണ്ട് ചൈനീസ് മരുന്നുവ്യവസായം തകരുകയാണ്. എന്നാല്‍ മിക്ക രാജ്യങ്ങളും മരുന്നുകള്‍ക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞതുകൊണ്ട് ഇന്ത്യന്‍ മരുന്നുവ്യവസായം പുത്തനുണര്‍വിലേക്ക് കുതിക്കുന്നു.കഴിഞ്ഞ രണ്ട് മാസങ്ങളായി പ്രധാന രോഗങ്ങള്‍ക്കുള്ള മരുന്നുകളെല്ലാം ഇന്ത്യയില്‍ നിന്ന് വാങ്ങാനാണ് മിക്ക രാജ്യങ്ങളും താല്‍പ്പര്യപ്പെടുന്നത്. മരുന്നുകള്‍ മൊത്തമായി നിര്‍മ്മിച്ചു നല്‍കുന്ന ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കാണ് വലിയ കരാറുകള്‍ യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ച് ഗ്രൂപ്പ് ഇന്ത്യന്‍ മൊത്തവിതരണ മരുന്നു വ്യവസായത്തിന്റെ റേറ്റിങ്ങ് പതിന്മടങ്ങ് കൂടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതിനിടെ ഇന്ത്യന്‍ മരുന്നുവ്യവസായം വൈദ്യ ഉപകരണ വ്യവസായവും കാര്യക്ഷമമാക്കാനും ഉല്‍പ്പാദനക്ഷമത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനും പദ്ധതിയിട്ടുകൊണ്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ അറിയിച്ചു.നാലായിരം കോടി ഡോളറിന്റെ ഗെനറിക് മരുന്നുവ്യവസായമാണ് ഇന്ത്യയ്ക്കുള്ളത്.
എന്നാല്‍ ഈ മരുന്നുകള്‍ക്കുള്ള രാസവസ്തുക്കള്‍ക്ക് നാം ചൈനയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇത് മാറ്റുകയാണ് കേന്ദ്രഗവണ്മെന്റിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വഴി ചെയ്യുന്നത്. മരുന്നുകള്‍ക്കുള്ള അസംസ്കൃതവസ്തുക്കളായ രാസവസ്തുക്കളും നാം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. അതുപോലെ വൈദ്യ ഉപകരണ നിര്‍മ്മാണത്തിനുള്ള 86% അസംസ്കൃത വസ്തുക്കളും നാം ഇറക്കുമതി ചെയ്യുകയാണ്. അതും നിര്‍ത്തലാക്കി അവയും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി.
Post Your Comments