Latest NewsKeralaNews

ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരിരക്ഷയുമായി വനിതാശിശുവികസന വകുപ്പ് : പരാതി വാട്‌സ്ആപ്പ് സന്ദേശമായി നല്‍കാം

കാസര്‍കോട്: ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരിരക്ഷയൊരുക്കാനായി വനിതാശിശു വികസന വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി ചേര്‍ന്ന് വാട്സ് ആപ്പ്, മെസേജ് സംവിധാനം ഒരുക്കി. ലോക് ഡൗണ്‍ കാലത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃത്യമായ നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 11നാണ് പദ്ധതി ആരംഭിച്ചത്. പരാതികള്‍ സ്വീകരിക്കുകയും ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുകയും ചെയ്ത് ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് സജീവമായി രംഗത്തുണ്ട്.

നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാശിശുവികസന വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം പരാതി 9400080292 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയോ ടെക്സറ്റ് മെസ്സേജായോ പരാതി രജിസ്റ്റര്‍ ചെയ്യാം.1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍, 181 എന്ന സ്ത്രീകള്‍ക്കുള്ള മിത്ര ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എന്നിവ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം.

ലോക്ഡൗണ്‍ ആരംഭ ഘട്ടത്തില്‍ ഗാര്‍ഹിക പീഡന കേസുകള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും പിന്നീട് വര്‍ദ്ധിച്ചു. യു.എന്‍ വിമണ്‍ കൗണ്‍സിലും ദേശീയ വനിതാ കമ്മീഷനും ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക അതിക്രമങ്ങള്‍ പ്രായഭേദമന്യേ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ജില്ലയില്‍ ഇതുവരേയും മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി സുനിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button