COVID 19Latest NewsNewsIndia

കൊവിഡ് ബാധിച്ച് ഡൽഹിയിലും മുംബൈയിലും 2 മലയാളികള്‍ മരിച്ചു

മുംബൈ : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡൽഹിയിലും മുംബൈയിലും കോവിഡ് ബാധിച്ചു ഓരോ മലയാളികൾകൂടി മരിച്ചു. മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജി എ പിള്ള (70 )ആണ് മുംബയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം തിരുവനന്തപുരം നാവായിക്കുളം സ്വദേശിയാണ്. 50ലേറെ മലയാളികളാണ് മുബൈയിൽ മാത്രം കോവിഡ് ബാധിതരായി മരിച്ചത്.

തൃശ്ശൂർ സ്വദേശിയാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. . തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി വികെ രാധാകൃഷ്ണനാണ് മരിച്ചത്. ഡൽഹി തുഗ്ലക്കാബാദിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button