മലപ്പുറം: മലപ്പുറത്തെ കോവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ശുചീകരണതൊഴിലാളികളും നഴ്‌സുമാരും സുരക്ഷാ ജീവനക്കാരുമടക്കമുള്ള താല്‍ക്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ ദുരിതത്തിലായത്. ഇനിയും ശമ്പളം വൈകുകയാണെങ്കില്‍ ജോലി നിര്‍ത്തിവച്ചുള്ള സമരത്തിനൊരുങ്ങുകയാണ് കരാര്‍ ജീവനക്കാര്‍
കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം പോലും ഇതുവരെ കിട്ടിയില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്പിറ്റല്‍ മാനേജ് കമ്മിറ്റി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച 526 ജീവനക്കാരാണ് പ്രതിസന്ധിയിലായത്. മെഡിക്കല്‍ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ വരുമാനം നിലച്ചതാണ് ശമ്പളം മുടങ്ങാന്‍ കാരണം.
Post Your Comments