ന്യൂഡൽഹി : പഠിതാക്കളില്ലത്തതിനാൽ രാജ്യത്തെ പ്രഫഷനൽ കോളജുകൾക്ക് അടിക്കടി താഴുവീഴുന്നതാണ് വിദ്യാഭ്യാസ രംഗത്തുനിന്നുള്ള പുതിയ വാർത്ത. ഈ വർഷം മാത്രം രാജ്യത്ത് 180 പ്രഫഷനൽ കോളജുകളാണ് പല കാരണങ്ങളാൽ പൂട്ടിയത്.
എൻജിനീയറിങ് കോളജുകളും ബിസിനസ് സ്കൂളുകളുമെല്ലാം ഈ കൂട്ടത്തിൽ വരും. ഒമ്പതുവർഷത്തിനിടെ, ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പൂട്ടിയത് ഈ വർഷമാണെന്നാണ് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ കണ്ടെത്തൽ. അഞ്ച് വർഷമായി സീറ്റൊഴിഞ്ഞു കിടക്കൽ പ്രതിഭാസമായതോടെ 134 സ്ഥാപനങ്ങളാണ് രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നൽകാതിരിക്കുന്നത്.
ശിക്ഷാനടപടികളുടെ ഭാഗമായി അനുമതി നൽകാത്തതിനാൽ പ്രവർത്തിക്കാനാവാത്ത 44 സ്ഥാപനങ്ങളും രാജ്യത്തുണ്ട്. 2019-20 അധ്യയന വർഷത്തിൽ 92 സാങ്കേതിക സ്ഥാപനങ്ങളാണ് പൂട്ടിയത്. 89 (2018-19), 134 (2017-18), 163 (2016-17), 126 (2015-16) 77 (2014-15) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്ക്. അതിനിടെ, 164 പുതിയ സ്ഥാപനങ്ങളിലായി 39,000 സീറ്റുകൾക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി നൽകി.
Post Your Comments