KeralaNattuvarthaLatest NewsNews

‘ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് താങ്കളും ഇപ്പോൾ കാണിക്കുന്നത്’; മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ അടവാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിലൂടെ സുരേന്ദ്രൻ. കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ അടവ്. പ്രിയപ്പെട്ട ജലീൽ എന്തിനീ നാടകം? ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോൾ താങ്കളും കാണിക്കുന്നത്. രക്ഷപ്പെടാൻ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന അതേ സൃഗാലബുദ്ധി. കാലം മാറിയെന്ന കാര്യം താങ്കൾക്കു മാത്രമാണ് മനസ്സിലാവാതെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button