ചെന്നൈ: മരണശേഷവും ജയലളിത വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുന്നു . വേദ നിലയത്തിലെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരിലും ഞെട്ടല്‍. ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദ നിലയത്തിലെ സ്വത്തുക്കളെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരുടേയും സംസാര വിഷയം. ജയലളിതയുടെ മരണാനന്തരം വേദ നിലയത്തെചൊല്ലി തര്‍ക്കങ്ങള്‍ മൂര്‍ഛിച്ചപ്പോഴാണ് സര്‍ക്കാര്‍ അതൊരു മ്യൂസിയം ആക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വേദനിലയത്തിലെ സ്വത്തുക്കളെ ചൊല്ലിയായി തമ്മിലടി.
read also : പെട്ടെന്നൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ യുദ്ധമെങ്ങനെ അവസാനിക്കണമെന്ന് നിര്‍ണയിക്കുക ഇനി റഫാലുകള്‍
വീണ്ടും സര്‍ക്കാര്‍ ഇടപെട്ട് സ്വത്തുക്കളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചു. നിലവില്‍ ജയലളിതയുടെ പക്കലുണ്ടായിരുന്ന സ്ഥാവര ജംഗമ സ്വത്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. 32,721 സാധനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ രത്‌നങ്ങള്‍ വൈരക്കല്ലുകള്‍, നാല് കിലോ സ്വര്‍ണം, 600 കിലോ വെള്ളി, 8,300 പുസ്തകങ്ങള്‍, 10,438 വസ്ത്രങ്ങള്‍, പൂജാ സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയാണ് ഉള്ളത്.
കൂടാതെ വീട്ട്‌വളപ്പിലെ രണ്ട് മാവുകള്‍, ഒരു പ്ലാവ്, അഞ്ച് തെങ്ങുകള്‍ തുടങ്ങിയവയേയും വസ്തുക്കളായി കണക്കാക്കിയിട്ടുണ്ട്. ഇവയെല്ലാം ‘പുരട്ച്ചി തലൈവി ഡോ.ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന്റെ’കീഴിലായിരിക്കും വരിക. മൂന്ന് നിലകളുള്ള വേദ നിലയം മ്യൂസിയം ആയി രൂപാന്തരപ്പെടുത്തി കഴിഞ്ഞാല്‍ അവിടെ ഇവ പ്രദര്‍ശിപ്പിക്കും. 2017ലാണ് നടിയും, എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിത മരിച്ചത്. 2017ല്‍ സര്‍ക്കാര്‍ ഇവരുടെ വസതി മ്യൂസിയം ആക്കുമെന്ന് പ്രഖ്യാപിച്ചു.
Post Your Comments