Latest NewsUAENewsIndiaGulf

യു.എ.ഇ എയര്‍ബേസിന് സമീപം ഇറാന്‍ മിസൈലുകള്‍ പതിച്ചു; ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ രാത്രി നിര്‍ത്തിയിട്ടത് ഇവിടെ

അബുദാബി • ഇറാനിയൻ സൈനികാഭ്യാസത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച യു.എ.ഇയിലെ അൽ ദാഫ്ര എയർബേസിൽ സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. യു.എ.ഇ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്ന് ഒരു മണിക്കൂറോളം അകലെയുള്ള അൽ ദാഫ്ര താവളത്തിൽ യുഎസ്, ഫ്രഞ്ച് സൈനികരും വിമാനങ്ങളും ഉണ്ട്. ചൊവ്വാഴ്ച ഈ എയര്‍ബേസിന് സമീപം ഇറാനിയന്‍ മിസൈലുകള്‍ പതിച്ചതായി യു.എസ് മാധ്യമ പ്രവര്‍ത്തകരെ ഉദ്ധരിച്ച്’ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇന്ത്യയിലെ അംബാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന അഞ്ച് റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് അൽ ദാഫ്ര ബേസിലാണ് രാത്രി നിര്‍ത്തിയിട്ടത്. ഫ്രഞ്ച് തുറമുഖ നഗരമായ ബാര്ഡോയിലെ മെറിഗ്നാക് എയർ ബേസിൽ നിന്ന് യാത്ര ആരംഭിച്ച മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഇരട്ട സീറ്റർ വിമാനങ്ങള്‍ ‘ഗോൾഡൻ ആരോസ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിലേക്ക് ചേര്‍ക്കപ്പെടും.

ഇറാന്‍ മിസൈല്‍ ഇതുവഴി പോകാമെന്നതിന്റെ സൂചനലഭിച്ചതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അൽ ദാഫ്ര താവളവും ഖത്തറിലെ അൽ ഉയിദ് എയർബേസും ജാഗ്രത പാലിച്ചതായി യു.എസ് വാർത്താ ചാനൽ സി.എൻ.എന്റെ ബാർബറ സ്റ്റാർ റിപ്പോർട്ട് ചെയ്തു. മുന്‍ കരുതല്‍ സ്വീകരിക്കാന്‍ സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെങ്കിലും ഒരു താവളത്തിലും മിസൈൽ പതിച്ചിട്ടില്ലെന്ന് സ്റ്റാർ അവകാശപ്പെട്ടു.

https://twitter.com/barbarastarrcnn/status/1288139384378851328

യു.എസിന്റെ ഫോക്സ് ന്യൂസിന്റെ ലൂക്കാസ് ടോംലിൻസണും സംഭവം റിപ്പോർട്ട് ചെയ്തു. ഇറാനിലെ സൈനികാഭ്യാസത്തിന്റെ ഭാഗമായി (ചൊവ്വാഴ്ച) 3 ഇറാനിയൻ മിസൈലുകൾ എയര്‍ ബേസിനു സമീപം കടലില്‍ പതിച്ചതായി ടോംലിൻസണ്‍ അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ രണ്ട് വ്യോമത്താവളങ്ങളിലെ യു.എസ് സൈനികരും വിമാനങ്ങളും ജാഗ്രത പാലിച്ചതായും ഒരു ട്വീറ്റിൽ ടോംലിൻസൺ പറഞ്ഞു.

പേർഷ്യൻ ഗൾഫിലെ ഇറാന്റെ കുതന്ത്രത്തെ യു.എസ് നാവികസേന അപലപിച്ചുവെന്ന് ബി.ബി.സി ലേഖിക നഫീസെ കോഹ്നാവാർഡ് ട്വീറ്റ് ചെയ്തു. ഇത് നിരുത്തരവാദപരവും അശ്രദ്ധവുമെന്നാണ് ഇറാന്‍ നടപടിയെ യു.എസ് നേവി വിശേഷിപ്പിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി (ഐആർജിസി) ന്റെ മിസൈൽ പരീക്ഷണങ്ങള്‍ കാരണം യു.എ.ഇയിലെ അൽ ദാഫ്ര ബേസിലെ സൈനികരോട് ബങ്കറുകളിൽ തുടരാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.

ജൂലൈ 28 ന് സൈനികാഭ്യാസത്തിനിടെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സ്പീഡ് ബോട്ട് മിസൈൽ വിക്ഷേപിക്കുന്ന ചിത്രം സെപാൻ ന്യൂസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ അഭ്യാസം വെളിച്ചത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button