പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പിടിയില്‍. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നിവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.റിമാന്‍ഡ് ചെയ്യുമെന്ന ഘട്ടത്തില്‍ ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ 15-നാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്തുവന്നത്. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. കിളിമാനൂരില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പൊക്കി.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയും പ്രേരണ നല്‍കിയതിന് കാമുകനുമെതിരേ ജുവെനെല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. എസ്.ഐമാരായ ബാബു, ജോയ്, സന്തോഷ്, എസ്.സി.പി.ഒ. ഓമന, സി.പി.ഒമാരായ െവെശാഖ്, സന്ദീപ്, മധു, സുമം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments