തിരുവനന്തപുരം: ട്വന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍. റേപ്പ് പാര്‍ട്ടിയുടെ പ്രതിനിധികളോട് ചാനല്‍ മുറിയിലെ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നില്ലേ തിരുകണ്ടന്‍ നായരേ? എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.
നേരത്തെ, ആലപ്പുഴ പുന്നപ്രയില്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച സംഭവത്തില്‍ ശ്രീജിത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ ശ്രീകണ്ഠന്‍ നായര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. സത്യം പറഞ്ഞാല്‍ ഇത്തരം ‘നിരീക്ഷകന്മാരെ’ എല്ലാം ചാനലിന്റെ കസേരയില്‍ നിന്ന് ഇറക്കി വിടേണ്ട സമയമായി എന്ന് തന്നെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ സംഭവമെന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രസ്താവന. ഇതിനെതിരെയാണ് ശ്രീജിത്ത് പണിക്കര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ റേപ്പ് ജോക്ക് നടത്തിയെന്നായിരുന്നു ഇടത് അനുകൂലികളുടെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തതോടെയാണ് റേപ്പ് പാര്‍ട്ടിയുടെ പ്രതിനിധികളോട് ചാനല്‍ മുറിയിലെ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നില്ലേ തിരുകണ്ടന്‍ നായരേ? എന്ന പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍ എത്തിയത്.
Post Your Comments