ന്യൂഡല്‍ഹി: ഇന്ത്യയുടെ റാഫേലിനു മുന്നില്‍ , ചൈനയുടെ ജെ-20 ഒന്നുമല്ല… ചൈന ഇനി കളി കാണാന്‍ പോകുന്നേ ഉള്ളൂവെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. ഫ്രാന്‍സില്‍ നിന്ന് അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങുക. ചൈനയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ് റാഫേലെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. റാഫേല്‍ ഒരു ‘ഗെയിം ചേഞ്ചര്‍’ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയുടെ ജെ-20 പോര്‍വിമാനങ്ങള്‍ റാഫേലിന്റെ അടുത്തു പോലും വരില്ലെന്നും ധനോവ വ്യക്തമാക്കുന്നു.
Read Also : ഇന്ത്യ ആപ്പുകള്‍ നിരോധിച്ച നടപടിയിൽ നിന്ന് പിന്തിരിയണമെന്നും നിരോധനം റദ്ദുചെയ്യണമെന്നും അപേക്ഷയുമായി ചൈന
ശത്രുക്കളുടെ പ്രതിരോധം ഇല്ലാതാക്കുന്നതില്‍ വിജയിക്കാന്‍ റാഫേലിന് സാധിക്കും.
ചൈനീസ് ജെ -20 യെക്കാള്‍ മികച്ച പ്രതിരോധ ശക്തിയുള്ളതാണ് റാഫേല്‍. ഇന്ത്യക്കെതിരെ നടത്തുന്ന ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. കൂടാതെ ഇന്ത്യയുടെ എസ് യു 30 എം കെ ഐ വിമാനത്തിനും ഇതിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments