ഫ്ലോറിഡ : കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോർഗിനി സ്പോർട്സ് കാർ ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കൾ വാങ്ങിയ യുവാവ് അറസ്റ്റിൽ. ഫ്ലോറിഡ സ്വദേശിയായ ഡേവിഡ് ഹൈൻസാണ് അറസ്റ്റിലായത്.
വായ്പ നൽകുന്ന സ്ഥാപനത്തിന് തെറ്റായ പ്രസ്താവനകൾ നടത്തി, ബാങ്ക് തട്ടിപ്പ്, നിയമവിരുദ്ധമായ വരുമാനത്തിൽ ഇടപാടുകളിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡേവിഡ് ഹൈൻസിനെ അറസ്റ്റു ചെയ്തത്.
കോവിഡ് പ്രതിസന്ധിയിലായ ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്ന പേ ചെക്ക് പരിരക്ഷണ പരിപാടിയിൽനിന്ന് ഡേവിഡ് ഹൈൻസ് വായ്പയ്ക്കായി അപേക്ഷ നൽകി. 70 തൊഴിലാളികളുമായി നാലു ബിസിനസ്സുകൾ നടത്തുന്നുണ്ടെന്നും, പ്രതിമാസ ശമ്പളച്ചെലവ് 4 മില്യൺ യുഎസ് ഡോളറാണെന്നും കാണിച്ചാണ് വായ്പാ അപേക്ഷ നൽകിയത്.
മൂന്നു തവണയായി 3,984,557 യുഎസ് ഡോളർ ഡേവിഡിന് വായ്പ നൽകി.ഇതിനു ശേഷവും വായ്പയ്ക്കായി അപേക്ഷ അയക്കുന്നത് ഡേവിഡ് തുടർന്നു. ഇതോടെ
അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പണം ആഡംബര കാര്യങ്ങൾക്കായി ചെലവഴിക്കുന്നതായി അധികൃതർ നടത്തിയ അന്വേഷണത്തിൽ പണം ആഡംബര കാര്യങ്ങൾക്കായി ചെലവഴിക്കുന്നത് കണ്ടെത്തിയത്.
Post Your Comments