കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസന്‍ (67) മരണത്തിന് കീഴടങ്ങിയിരുന്നു.
Read Also : സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു : രോഗം ബാധിയ്ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു
ഹൃദ്രോഗിയായിരുന്നു കുട്ടിഹസനെ ജൂലൈ 25-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.
Post Your Comments