Latest NewsIndiaNewsInternational

ഒവൈസിയെ വിമര്‍ശിച്ച് ബിജെപി,അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി തീരുമാനിക്കും

ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒവൈസി നടത്തിയ പരാമര്‍ശത്തെ ബിജെപി അപലപിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോദ്ധ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് ബിജെപി. അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി തീരുമാനിക്കും. ഒവൈസി നിയമം പഠിപ്പിക്കണ്ടെന്നും തെലങ്കാന ബിജെപി അദ്ധ്യക്ഷന്‍ എന്‍.വി സുഭാഷ് പറഞ്ഞു.ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒവൈസി നടത്തിയ പരാമര്‍ശത്തെ ബിജെപി അപലപിക്കുന്നു. ഭരണാധികാരികള്‍ക്ക് അവരുടെ വിശ്വാസത്തെ പിന്തുടരാന്‍ എല്ലാ അവകാശവുമുണ്ട്.

ചടങ്ങില്‍ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും സുഭാഷ് വ്യക്തമാക്കി.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വത്തിന്റെ പേരില്‍ സമൂഹത്തില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വം ഭരണഘടനയുടെ ഭാഗമായതിനാല്‍ പ്രധാനമന്ത്രിയും മറ്റ് നേതാക്കന്‍മാരും അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകാറുണ്ട്.

2004 മുതല്‍ 2014 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരവധിയാളുകള്‍ ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നും അപ്പോഴൊന്നും ഒവൈസിയുടെ പ്രസ്താവനകള്‍ കണ്ടില്ലെന്നും സുഭാഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button