Latest NewsKeralaNattuvarthaNews

ലുക്കൗട്ട് നോട്ടീസ് തുണയായി ; വർഷങ്ങൾക്ക് മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയില്‍നിന്ന് കണ്ടെത്തി

കോട്ടയം: പള്ളിക്കത്തോട്ടിൽ നിന്ന് 7 വർഷം മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയിലെ ഹോംസ്റ്റേയിൽ നിന്നും കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ റീജ തോമസ് (32) എന്നിവരെയാണ് ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തിൽ നിന്നും പള്ളിക്കത്തോട് സി.ഐ ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു.

പള്ളിക്കത്തോട് ബൈപാസ് റോഡിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഹോട്ടൽ നടത്തിപ്പിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം പലിശക്ക് എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപനമുടമ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവർ ആരോടും പറയാതെ നാട് വിട്ടത്. എന്നാൽ അടുത്തയിടെ ദമ്പതിമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ആലപ്പുഴയിൽ ഇവരെ കണ്ട ഒരാൾ ഇക്കാര്യം പോലീസിന് നൽകി. കാണാതായ സംഭവത്തിൽ കേസുള്ളതിനാൽ ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നാടുവിട്ടശേഷം ആദ്യത്തെ 15 ദിവസം ഇവർ ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. ശേഷം ആലപ്പുഴയിൽ പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 25 മുറികളും ചെറിയ ഹട്ടുകളുമുള്ള സ്ഥാപനം വാടകയ്ക്ക് എടുത്ത് നടത്തുന്നതിനൊപ്പം ചെറിയ ഹോട്ടലും നടത്തിയിരുന്നു. എന്നാൽ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരേ കാണാതായത് സംബന്ധിച്ച പരാതി മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് പോലീസ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button