കുവൈത്തില്‍ 770 പുതിയ കോവിഡ് കേസുകളും 624 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നാല് പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 65,149 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തരായവരുടെ എണ്ണം 55,681 ആണ്. മരണസംഖ്യ ഇപ്പോള്‍ 442 ആയി.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,700 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 494,298 ആയി. രാജ്യത്ത് നിലവില്‍ 9,026 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. അതില്‍ 124 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.
Post Your Comments