KeralaCinemaLatest NewsIndiaNews

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുഭാവപൂര്‍വമായ ഇടപെടല്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ‘മാക്ട’ ,സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ ക്യാമ്പയിനും തുടക്കമായി

ആഗോള സിനിമ വ്യവസായത്തിന്റെയും സ്ഥിതി മറ്റൊന്നല്ല

മലയാള സിനിമയിലെ ടെക്നിഷ്യന്മാരുടെ സംഘടനയായ മാക്ട കോവിഡ് പ്രതിസന്ധിയില്‍ നിന്നും സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായമൊരുക്കാനുള്ള ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ ക്യാമ്ബെയ്‌നുമായി രംഗത്ത്. എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന പ്രസ്സ് മീറ്റില്‍ സംവിധായകരായ ജയരാജ്, എം. പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മാക്ടയുടെ ഔദ്യോഗിക പ്രസ്താവന ചുവടെ:

കോവിഡ് 19 എന്ന് കൊറോണ വൈറസ് ബാധ മനുഷ്യവര്‍ഗ്ഗത്തെ ബാധിച്ച്‌ ജീവന് ഭീഷണിയാകുന്നതിനൊപ്പം തന്നെ മനുഷ്യപ്രയത്നം ആവശ്യമായ സകലമേഖലകളിലും തകര്‍ച്ച വരുത്തി കൊണ്ടിരിക്കുകയാണ്. ആഗോള സിനിമ വ്യവസായത്തിന്റെയും സ്ഥിതി മറ്റൊന്നല്ല. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും തൊഴിലില്ലായ്മയും സാമ്ബത്തിക തകര്‍ച്ചയും ബാധിച്ചിരിക്കുന്നു. ഇന്ത്യന്‍ സിനിമ വ്യവസായം ഈ ദുരന്തത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ പങ്കാളികളായ സിനിമ തൊഴിലാളികളുടെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്.

മലയാള സിനിമയ്ക്ക് ഇതില്‍ എന്താണ് ചെയ്യുവാന്‍ കഴിയുക എന്ന ആലോചനയിലാണ് മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ ക്യാമ്ബയിന്‍’ എന്ന ഒരു നൂതനമായ ആശയം കൊണ്ടു വരുന്നത്. സിനിമ സാങ്കേതിക പ്രവര്‍ത്തകര്‍, നടീനടന്മാര്‍, സിനിമയെ സ്നേഹിക്കുന്നവര്‍ തുടങ്ങിയവരില്‍ നിന്ന് ഈ ക്യാമ്ബയിനില്‍ സ്വയം പരിചയപ്പെടുത്തി ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോകള്‍ ശേഖരിച്ച്‌ ഇന്ത്യയുടെ സാമ്പത്തികകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവര്‍കള്‍ക്ക് ഇന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ഈ ദുരിത അവസ്ഥയില്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിവേദനം ആയി അയക്കുക എന്നതാണ് ചെയര്‍മാന്‍ ജയരാജിന്റെ മനസ്സില്‍ ഉദിച്ച ആശയം. അത് ഇതര ഇന്ത്യന്‍ ഭാഷ സിനിമ വ്യവസായ സംഘടനകളുമായി പങ്കുവെക്കുകയും അവരെല്ലാം ഇത് സഹര്‍ഷം സ്വാഗതം ചെയ്യുകയും ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ വീഡിയോ സന്ദേശങ്ങള്‍ ശേഖരിക്കുയും മാക്ടയിലേക്ക് അയക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. നമ്മുടെ മലയാള സിനിമ മേഖലയില്‍ നിന്ന് മൂവായിരത്തോളം വീഡിയോ ക്ലിപ്പിങ്ങുകള്‍ ആണ് ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ എഡിറ്റിംഗ് ജോലികള്‍ തീര്‍ന്നു കൊണ്ടിരിക്കുന്നു.

നീണ്ട നാളത്തെ തൊഴിലില്ലായ്മ സിനിമയെ മാത്രം ആശ്രയിച്ചുകഴിയുന്ന അവരുടെ ജീവിതം ഈ മഹാമാരി ദുരന്തമാക്കിയിരിക്കുന്നു. ഈ ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന കാമ്ബയിനിലൂടെയുള്ള അഭ്യര്‍ത്ഥനകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുഭാവപൂര്‍വമായ ഇടപെടല്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ‘മാക്ട’.

shortlink

Related Articles

Post Your Comments

Related Articles


Back to top button