കണ്ണൂര്‍ : കേരള ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആര്‍ബിഐയുടെ അനുമതിയില്ല. 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ലയിപ്പിക്കാന്‍ മാത്രമാണ് അനുമതി. പുതിയ സാഹചര്യത്തില്‍ കേരള ബാങ്ക് എന്ന പേരിലുള്ള ലോഗോയും അസാധുവായേക്കും.സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ലയിപ്പിക്കാന്‍ മാത്രമാണ് അനുമതി.
കേരളാ ബാങ്കെന്ന പുതിയ ബാങ്ക് ഉണ്ടാക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ രേഖകളിലും ആര്‍ബിഐ ഉത്തരവിലും വ്യക്തമായി തന്നെ പറയുന്നു. പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളാബാങ്കിന്റെ ലോഗോ അടക്കം അസാധുവാകാനാണ് സാധ്യത. ആര്‍ബിഐ അനുമതി ഇല്ലാതിരുന്നിട്ടും കേരളാ ബാങ്കെന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അടക്കം മാറ്റേണ്ടിവരും. മാത്രമല്ല ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ച കോടികളും വെറുതെ ആകും.
വലിയ വിമര്‍ശനങ്ങള്‍ക്കിടയിലാണ് കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളാ ബാങ്ക് ഉദ്ഘാടനം ചെയ്തത്. കേരള ബാങ്ക് എന്ന പുതിയ ബാങ്കുണ്ടാക്കാന്‍ ആര്‍ബിഐ അനുമതി കൊടുത്തെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആ വാദങ്ങളെല്ലാം പൊള്ളയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.
Post Your Comments