ന്യൂഡല്‍ഹി: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് പ്രിയങ്ക ഗാന്ധി. അനില്‍ ബലൂണിയാണ് ഇനി ഈ ബംഗ്ലാവിൽ താമസിക്കുക. 1997 മുതല്‍ 35 ലോധി സ്റ്റേറ്റ് ബംഗ്ലാവിലാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഈ വസതി ഒഴിയാന്‍ ഭവന, നഗരകാര്യ മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നൊഴിഞ്ഞാല്‍ പ്രിയങ്ക ഗുരുഗ്രാമിലുള്ള വീട്ടിലേക്ക് താമസം താത്കാലികമായി മാറും. ഇതോടെയാണ് വീടൊഴിയുന്നതിന് മുമ്പായി അനിൽ ബലൂണിയെയും ഭാര്യയെയും പ്രിയങ്ക ചായക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രിയങ്ക കത്തിലൂടെയും ഫോണിലൂടെയും ക്ഷണം നടത്തിയെന്നാണ് റിപ്പോർട്ട്.
Post Your Comments