തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗമാണ് വിലയിരുത്തിയത്. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കിയാല്‍ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ സാധാരണക്കാരായ ആളുകളുടെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി.
അതേസമയം, രോഗവ്യാപനം കൂടിയ മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കും. ഈ പ്രദേശങ്ങളില്‍ പോലിസിന്റെയും മറ്റും നേതൃത്വത്തിൽ കൂടുതല്‍ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നടപടിയെടുക്കാം.
Post Your Comments