തിരുവനന്തപുരം: പണമായി നല്‍കുന്ന കമ്മിഷനും കൈക്കൂലിയുമൊക്കെ ഇപ്പോൾ പഴങ്കഥ. സര്‍ക്കാരിന്റെ വമ്പന്‍ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ലഭിക്കാന്‍ അന്താരാഷ്ട്ര കമ്ബനികള്‍ ഉന്നത ഉദ്യോഗസ്ഥരെയും, രാഷ്ട്രീയപ്രമുഖരെയും കൈക്കലാക്കാൻ ഇപ്പോൾ പത്ത് ലക്ഷം രൂപയുടെ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും നൽകുന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനെപറ്റി കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: ക്ഷേത്രത്തിലെ മയിലിനെ നായാട്ടു സംഘം വെടിവച്ചു കൊന്നു: ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ
വിദേശത്തുപോവുന്ന ഉദ്യോഗസ്ഥര്‍ക്ക് ദിവസച്ചിലവിന് 60 ഡോളറാണ് സര്‍ക്കാര്‍ നല്‍കുന്നത്. കണ്‍സള്‍ട്ടന്‍സികള്‍ ഇത് മുതലെടുക്കും. ഒരുവര്‍ഷത്തെ കാലാവധിയും പത്തുലക്ഷം രൂപ വരെ ക്രെഡിറ്റ് ലിമിറ്റുമുള്ള കാര്‍ഡുകൾ ഇവർ സമ്മാനം നൽകും. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കെല്ലാം കരാര്‍ നേടാനുള്ള ജീവനക്കാരുടെ ചിലവിനായി എക്സ്‌പെന്‍സ് അക്കൗണ്ടും അതിന് ബാങ്ക് കാര്‍ഡുകളുമുണ്ട്.
ക്രെഡിറ്റ് കാര്‍ഡുകളും ഗിഫ്റ്റ് കാർഡുകളും നൽകുന്നത് കൂടുതൽ സൗകര്യമാണ്. വിമാനത്താവളങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാം. ഒരിക്കല്‍ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ കമ്പനിയുടെ അടിമകളാകും. രാഷ്ട്രീയപ്രമുഖരുടെ വിദേശയാത്രകളിലും കമ്ബനികള്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
Post Your Comments