കോഴിക്കോട്: കൊവിഡ് പടർന്ന വിവാഹപാർട്ടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.മുരളീധരൻ എം.പി. അടുപ്പമുള്ളവർ വിളിച്ചാൽ പോകേണ്ടിവരും. അതൊഴിവാക്കാനാകില്ല. പോയതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല. ജനപ്രതിനിധികൾക്ക് രോഗവ്യാപന മേഖലയിൽ വരെ പോകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണ്. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ ശക്തമായ നടപടി എടുക്കണം. സംസ്ഥാനത്ത് പലയിടത്തും സിപിഎം – ബിജെപി കൂട്ടുക്കെട്ട് നിലനിൽക്കുന്നു. പാലത്തായി കേസ് മുതൽ തിരുവനന്തപുരം സ്വർണക്കടത്ത് വരെ ഇതിന്റെ ഉദാഹരണമാണ്. രണ്ടാഴ്ചയായി അടച്ചിട്ടിടും തലസ്ഥാനത്ത് കൊവിഡ് രോഗവ്യാപനമുണ്ടായത് സംസ്ഥാന സർക്കാരിൻ്റെ വീഴ്ച കൊണ്ടാണ്. മാസ്ക് ഇട്ട് സംസാരിച്ചാൽ കേൾക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാകുമെന്നും അതിനാലാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മാസ്ക് മാറ്റുന്നതെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments