ന്യൂഡല്‍ഹി : ടിബറ്റന്‍ പ്രദേശങ്ങളില്‍ അനധികൃതമായി കടന്നു കയറിയ ചൈനീസ് പട്ടാളത്തിന് മുകളിലൂടെ പറന്ന് ഇന്ത്യന്‍ ചാരോപഗ്രഹം. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ എമിസാറ്റ് ( ഇന്ത്യന്‍ പ്രീമിയര്‍ ഇന്റലിജന്‍സ് ഗാതറിംഗ് സാറ്റ്ലൈറ്റ് ) ആണ് ടിബറ്റിലൂടെ പറന്ന് ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചത്. ചൈനീസ് സൈന്യത്തിന്റെ വിന്യാസം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഉപഗ്രഹനിരീക്ഷണത്തില് നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇന്ത്യയെ ആക്രമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ചൈന നടത്തുന്നതെന്നാണ് സൂചന . അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നു കിടക്കുന്ന ടിബറ്റന്‍ പ്രദേശങ്ങളിലാണ് എമിസാറ്റ് നിരീക്ഷണം നടത്തിയത്. ഇന്ത്യയിലെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താന്‍ ഐഎസ്ആര്‍ഒയാണ് എമിസാറ്റ് നിര്‍മ്മിച്ചത്. ശത്രുക്കള്‍ വിന്യസിച്ച പ്രദേശം, വിന്യാസത്തിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഉപഗ്രഹം റേഡിയോ തരംഗങ്ങളായി അയക്കും.
ജമ്മു കശ്മീരിന്റെ പഴയ അധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫറൂഖ് അബ്ദുള്ള
ശത്രുരാജ്യങ്ങളുടെ ഓരോ നീക്കങ്ങളും ഇന്ത്യ ശക്തമായി നിരീക്ഷിച്ചു വരികയാണ്. പാം ഗോംഗ് സോയിലെ ഫിംഗര്‍ 4 ല്‍ നിന്നും പിന്മാറാത്ത സൈന്യം ദെസ്പഞ്ച് സെക്ടറിലും സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ടെന്നാണ് നിരീക്ഷണത്തില്‍ നിന്നും ലഭിച്ച വിവരം. ചൈനയുടെ പ്രദേശത്ത് സൈന്യം തുരങ്കം നിര്‍മ്മിക്കുന്നതായും ഉപഗ്രഹദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ജൂലൈ 11 ന് എമിസാറ്റ് പാകിസ്താനിലെ ഒര്മാറ നാവിക കേന്ദ്രത്തില്‍ നിരീക്ഷണം നടത്തിയിരുന്നു.
Post Your Comments