തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയായ റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്. മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സിനെതിരെ കസ്റ്റംസാണു വാറന്റ് പുറപ്പെടുവിച്ചത്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. യുഎഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയാണ് റബിന്‍സ് അബൂബക്കര്‍.കള്ളക്കടത്തുകളിലെ മുഖ്യകണ്ണിയാണ് റബിന്‍സ് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ റബിന്‍സ് സഹോദരന് നജിന്‍സിനൊപ്പം ആനിക്കാട് ബ്രദേഴ്സ് എന്ന പേരില്‍ കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. 2014-15-ല്‍ മാത്രം 1500 കിലോ സ്വര്‍ണമാണ് ആനിക്കാട് ബ്രദേഴ്സ് കടത്തിയതെന്നാണു സൂചന. ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്സലുകള്‍ അയച്ചത് ഇപ്പോള്‍ ദുബായിലുള്ള റബിന്‍സാണെന്ന് പിടിയിലായ ജലാല്‍ മുഹമ്മദ് നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി, പകർത്തിയത് പ്രധാനപ്പെട്ട ദൃശ്യങ്ങൾ
നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണ് റബിന്‍സ്.ദുബായില്‍ ഇയാള്‍ക്കു ഹവാല ഇടപാടുകളുമുണ്ട്. ഫൈസല്‍ ഫരീദിനെ മുന്നില്‍ നിര്‍ത്തി, ദുബായിലെ മുഴുവന്‍ നീക്കങ്ങളും നടത്തിയതു റബിന്‍സാണോയെന്നും കസ്റ്റംസിന് സംശയമുണ്ട്.
Post Your Comments