തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജൂലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടോയെന്ന അന്വേഷണത്തില്‍ നിര്‍ണായകമായി കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിച്ചത്.
സെക്രട്ടേറിയറ്റിലെ ഇലട്രോണിക്സ് വിഭാഗമാണ് ദൃശ്യങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തിയത്. സ്വര്‍ണം പിടിച്ചതിന് ശേഷമോ അതിന് മുമ്പോ എം ശിവശങ്കര്‍ പ്രതികളുമായി സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തിയോയെന്ന് കണ്ടെത്തുന്നതിനാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഐ പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
കേരള ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐ അനുമതിയില്ല ; സർക്കാർ വാദം പൊള്ളയായി
നോര്‍ത്ത് ബ്ലോക്കിലേത് ഉള്‍പ്പടെ സെക്രട്ടേറിയേറ്റിലെ 63 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ നേരത്തെ കത്ത് നല്‍കിയിരുന്നു.
Post Your Comments