മനാമ : കോവിഡ് ബാധിച്ച് ബഹ്റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ജമാല്‍ പരക്കുതാഴെ (55) ആണ് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
37 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്ത് വരുകയായിരുന്നു ഇദ്ദേഹം. ഭാര്യ സറീന, മക്കള്‍: തന്‍വീര്‍, തന്‍സീര്‍.
ഇതോടെ കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 141 ആയി. നിലവില്‍ 3301 പേര്‍ ചികിത്സയിലുണ്ട്. 47 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 35,689 പേര്‍ രോഗമുക്തരായിട്ടുണ്ട്.
Post Your Comments