ജനീവ : കൊറോണ വാക്സിന് എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന , ഒരു കാരണവശാലും സ്കൂളുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പ്. ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും സ്കൂളുകള്‍ തുറക്കരുതെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. സ്കൂളുകള്‍ കൂടി തുറന്നാല്‍ സ്ഥിതി ഇനിയും ഗുരുതരമാകും.
കൊറോണയെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് ഇത്രത്തോളം വൈറസ് വ്യാപിക്കാനിടയായത്. അതുകൊണ്ടു തന്നെ വാക്സിന് കണ്ടെത്തിയത്തിനു ശേഷം മാത്രം സ്കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതി എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
മിക്കരാജ്യങ്ങളും വാക്സിനായുള്ള പരീക്ഷണത്തിലാണ്. കോവിഡിനെതിരെ ഒന്നിലധികം വാക്സിനുകള്‍ പല രാജ്യങ്ങളിലും അവസാന ഘട്ട പരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടക്കിടയ്ക്ക് പുറത്തുവരുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്. എന്നാല്‍ കോവിഡിനെ തടയാനുള്ള ആദ്യ വാക്സിന് വിപണിയിലെത്തുന്നതിനായി 2021 ന്റെ തുടക്കം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
Post Your Comments