കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലി സ്വമേധയാ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നും ഫലം നെഗറ്റീവാണെന്നും ഗാംഗുലിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ഹോം ക്വാറന്റൈനിലായിരുന്നു സൗരവ് ഗാംഗുലി.
ഇതേസമയം രോഗബാധിതനായ സ്നേഹാശിഷ് ഗാംഗുലി സുഖം പ്രാപിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാനായേക്കും. വെർച്വൽ മീറ്റിങ്ങുകളിലൂടെ ഇപ്പോൾ അദ്ദേഹം ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജൂലായ് 15-നാണ് സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments