ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയദിവസം പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കാര്‍ഗില്‍ വീരയോദ്ധാക്കളുടെ സ്മരണ എല്ലാകാലത്തും നിലനില്‍ക്കുമെന്നും അകാരണമായ ശത്രുത പാകിസ്ഥാന്‍റെ ശീലമാണെന്നും പാകിസ്ഥാന്‍ പിന്നില്‍ നിന്ന് കുത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ശത്രുവിനെ തുരത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാര്‍ഗില്‍ പോരാളികള്‍ക്ക് അദ്ദേഹം ആദര്‍മര്‍പ്പിക്കുകയും ചെയ്തു.
രാജ്യം കൊവിഡ് ആശങ്കയിലാണ്. എന്നാലും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. ഈപോരാട്ടം വിജയിച്ചേ തീരൂ. അതിനാല്‍ ആരും ജാഗ്രത കൈവിടരുത്. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളില്‍ ആരും വിട്ടുവീഴ്ച വരുത്തരുത്. മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതുമാണ് നല്ല ഔഷധം. അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കണം. അതില്‍ അലസത കാണിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments