തിരുവനന്തപുരം : ശംഖുമുഖത്ത് ശക്തമായ കടല്‍ക്ഷോഭം . തിരമാലകള്‍ വന്നിടിച്ച് റോഡിനു സമീപത്തെ ഭിത്തി ഇടിഞ്ഞു വീണു. ശംഖുമുഖം-കാര്‍ഗോ റോഡിനു സമീപത്തെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. തിരമാല ശക്തമായി വന്നിടിച്ചാല്‍ റോഡ് കടല്‍ എടുത്തു പോകാന്‍ മണിക്കൂറുകളേ വേണ്ടി വരുവെന്ന് നാട്ടുകാര്‍ പറയുന്നു. അതിശക്തമായ തിരമാലകളാണ് വന്നിടിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും സമാനസാഹചര്യമായിരുന്നു. ശക്തമായ കടലാക്രമണത്തെത്തുടര്‍ന്ന് ശംഖുമുഖം ബീച്ച് കഴിഞ്ഞ വര്‍ഷം ഒരാഴ്ചയാണ് അടച്ചിട്ടിരുന്നത്. അന്ന് സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അന്ന് കടലേറ്റത്തില്‍ തകര്‍ന്ന സംരക്ഷണഭിത്തി പുതുക്കി നിര്‍മിച്ചിരുന്നു.
Post Your Comments