വര്‍ക്കല: തമിഴ്‌നാട്ടിലെ വാടിക്കല്‍ ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വര്‍ക്കല സ്വദേശിയായ യുവാവ് മരിച്ചു.
Read Also: ബിജെപിയിൽ ചേരാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം: മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ് നൽകി ബിജെപി
വര്‍ക്കല പനയറ മേലേവിള വീട്ടില്‍ ബിജുരാജ് (38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
ബിജുരാജും വര്‍ക്കല സ്വദേശി രാകേഷും തമിഴ്‌നാട് സ്വദേശികളായ മറ്റ് മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് കുളിക്കാനിറങ്ങിയത്. കുളിക്കുമ്പോള്‍ കടല്‍ ശാന്തമായിരുന്നു. എന്നാല്‍, പെട്ടെന്നുള്ള ശക്തമായ തിരമാലയില്‍ ബിജുരാജും രാകേഷും മുങ്ങിത്താഴുകയായിരുന്നു.
രാകേഷ് തിരമാലയെ അതിജീവിച്ച് കരയിലേക്ക് നീന്തിക്കയറി. എന്നാല്‍, ബിജുരാജിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് കുളച്ചല്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കന്യാകുമാരി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സ്റ്റേജ് ഗായകന്‍ കൂടിയായ ബിജുരാജ് അവിവാഹിതനായിരുന്നു. മരപ്പണിക്കായാണ് തമിഴ്‌നാട്ടിലെത്തിയത്.
Post Your Comments