ന്യൂഡല്‍ഹി • ആഗസ്റ്റ് 5 വരെ ദിവസവും അഞ്ചുനേരം ഹനുമാന്‍ ചാലിസ ജപിച്ചാല്‍ കൊറോണ വൈറസ് ബാധ തടയാമെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍ എം.പി. ആളുകള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താമെന്നും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള ‘ഭൂമി പൂജ’ നടക്കുന്നവരെ ഹനുമാന്‍ ശ്ലോകം ചൊല്ലണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രഗ്യാ സിംഗ് താക്കൂര്‍ പറയുന്നു.
രാജ്യത്തെ ഹിന്ദുക്കളെല്ലാവരും ഒറ്റ ശബ്ദത്തില്‍ ഹനുമാന്‍ ശ്ലോകം ചൊല്ലുമ്ബോള്‍ അതിന് ഫലമുണ്ടാകും. തീര്‍ച്ചയായും നാം കൊറോണയില്‍ നിന്നും മുക്തരാകും. ഇത് ഭഗവാന്‍ ശ്രീരാമനോടുള്ള നിങ്ങളുടെ പ്രാര്‍ഥനയാണെന്നും താക്കൂര്‍ പറയുന്നു.
ഓഗസ്റ്റ് 5 ന് വിളക്കുകൾ കത്തിച്ച് ശ്രീരാമന് വീട്ടിൽ ‘ആരതി’ അർപ്പിച്ച് ഈ ആചാരം അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments