Latest NewsKeralaNews

പൊലീസ് വാഹനത്തിന്റെ 12000 രൂപ വിലയുള്ള ബീക്കണ്‍ ലൈറ്റ് കാണാനില്ല: കയ്യില്‍ നിന്ന് കാശ് മുടക്കിയതാണെന്ന് പറഞ്ഞ് അഴിച്ചു കൊണ്ടുപോയത് മുന്‍ എസ്‌ഐ

തൊടുപുഴ: പൊലീസ് വാഹനത്തിന്റെ 12000 രൂപ വിലയുള്ള ബീക്കണ്‍ ലൈറ്റ് കാണാനില്ല. താൻ കയ്യില്‍ നിന്ന് കാശ് മുടക്കിയതാണെന്ന് പറഞ്ഞ് അഴിച്ചു കൊണ്ടുപോയത് മുന്‍ എസ്‌ഐ. തൊടുപുഴ ലോറേഞ്ചിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. വാഹനത്തിന് മുകളില്‍ വെള്ളിയാഴ്ച രാത്രി വരെ കിടന്ന ബീക്കണ്‍ ലൈറ്റാണ് ഇന്നലെ കാണാതായത്. എസ്‌ഐ മുന്‍ സ്റ്റേഷനില്‍ നിന്നാണ് ഈ ലൈറ്റ് കൊണ്ടുവന്നത്.

Read also: സ്വപ്‌നയുടെ നിര്‍ദ്ദേശ പ്രകാരം മൂത്ത മകളെ സ്വന്തം അച്ഛന്റെ അടുത്ത് എത്തിച്ച്‌ രണ്ടാം ഭര്‍ത്താവ്: രണ്ടു മക്കളോടും നന്നായി പഠിക്കണമെന്ന് വീഡിയോ കോളിലൂടെ സ്വപ്‌ന: പുറം ലോകം കാണുമെന്ന് പ്രതീക്ഷയില്ലാതെ സംസാരം

വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മറ്റൊരു സ്‌റ്റേഷനിലേക്കു പോയ ഇദ്ദേഹം അവിടെ സ്ഥിരമാവുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ എത്തി ബീക്കണ്‍ ലൈറ്റ് അഴിച്ചുകൊണ്ടുപോയി.എന്തായാലും ലൈറ്റ് എവിടെയെന്ന് അന്വേഷിച്ച നാട്ടുകാരോട് നന്നാക്കാന്‍ കൊടുത്തു എന്നാണ് പൊലീസുകാർ ഇപ്പോൾ പറയുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button