COVID 19Latest NewsCinemaNewsIndia

മമ്മൂട്ടി ഫാന്‍സ് ആസ്‌ട്രേലിയയിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി-നന്ദി പറഞ്ഞു മമ്മൂട്ടി

മമ്മൂട്ടി ഫാന്‍സ് ആസ്‌ട്രേലിയ ജനറല്‍ സെക്രട്ടറി ബിനോയ് പോള്‍ പെര്‍ത്തില്‍ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി.

ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം പെര്‍ത്തില്‍ നിന്നും പുറപ്പെട്ടു. ആസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ലൈ വേള്‍ഡ് മൈഗ്രെഷനും സില്‍ക്ക് എയര്‍ വെയ്‌സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ആസ്‌ട്രേലിയ ഘടകവുമായി ചേര്‍ന്നാണ് ഫ്‌ലൈറ്റ് ചാര്‍ട് ചെയ്തത്. മമ്മൂട്ടി ഫാന്‍സ് ആസ്‌ട്രേലിയ ജനറല്‍ സെക്രട്ടറി ബിനോയ് പോള്‍ പെര്‍ത്തില്‍ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി.

വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യമായി നാട്ടിലെത്താനുള്ള അവസരമായിരുന്നു ഇത്. വിസ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ലൈ വേള്‍ഡ് മൈഗ്രെഷനുമായി ചേര്‍ന്ന് സൗജന്യ കൗണ്‍സിലിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ടന്നു അദ്ദേഹം അറിയിച്ചു. ഇത്തരമൊരു ഉദ്യമത്തിന് ചുക്കാന്‍ പിടിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മമ്മൂട്ടിയുടെ ഓഡിയോ ക്ലിപ്പും റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button