KeralaLatest NewsNewsEntertainmentInternational

യുഎഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ

ദുബായ്: യു.എ.ഇ. ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ. മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇരുവരും സിനിമ മേഖലയ്ക്ക് നൽകുന്ന സംഭാവന മഹത്തരമെന്ന് മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദി വ്യക്തമാക്കി.

Read Also: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഈ ചിത്രങ്ങൾ ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയ: ചിന്ത ജെറോം

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്കാണ് യു.എ.ഇ. ഭരണകൂടം ഗോൾഡൻ വിസ നൽകുന്നത്. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹൻലാലിലും ഗോൾഡൻ വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യു.എ.ഇ. ഭരണകൂടത്തിൽനിന്നുള്ള ഗോൾഡൻ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹൻലാൽ ഗോൾഡൻ വിസ സ്വീകരിച്ച ശേഷം പ്രതികരിച്ചു. മലയാളിയുടെ പോറ്റമ്മ രാജ്യത്തിൽനിന്നുള്ള ആദരം ഏറെ സന്തോഷമെന്ന് മമ്മൂട്ടി അറിയിച്ചു.

സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ‘ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും ഭാവിയുടെ സമ്പത്ത്’: പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button