ദുബായ്: മലയാള സിനിമാ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വിസ നൽകി യു.എ.ഇ. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസ കാലാവധി. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കുമെന്നാണ് വിവരം.
Read Also: ഇന്ത്യ ഇടപെട്ട് അഫ്ഗാന്‍ ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും
ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Post Your Comments