COVID 19Latest NewsNewsKuwaitGulf

കുവൈത്തിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി • കോവിഡ് -19 കൊറോണ വൈറസിന്റെ 464 പുതിയ കേസുകളും 766 പേര്‍ക്ക് രോഗമുക്തിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

നാല് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 63,773 ആയി. 54,373 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 433 ആയി.

രാജ്യത്ത് 2,418 പുതിയ കോവിഡ് -19 പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ആകെ 485,738 പരിശോധനകൾ.

രാജ്യത്ത് 8,967 സജീവ കേസുകള്‍ ഉണ്ടെന്നും ഇതിൽ 123 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button