Latest NewsNewsIndia

കാശ്മീരില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ്പ്

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ പ്രധാന പട്ടണത്തില്‍ വച്ച് സി ആര്‍ പി എഫ് സംഘത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തി. സി ആര്‍ പി എഫ് സംഘം സഞ്ചരിച്ച വാഹനത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഷുഗൂര്‍ പാലത്തിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു ആക്രമണം. സൈനികര്‍ തിരിച്ച് വെടിവച്ചു. ഭീകര്‍ക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ല. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വലിയ ആള്‍ തിരക്കുള്ള സ്ഥലമായതിനാല്‍ സൈന്യം പ്രതികാരം ചെയ്തില്ലെന്നും എന്നാല്‍ പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും വിന്യസിച്ചിരിക്കുന്ന സേന കര്‍ശന ജാഗ്രത പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ജമ്മുകാശ്മീരില്‍ ഭീകര്‍ക്കെതിരെ സൈന്യം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇതുമൂലം കൊടും ഭീകരരടക്കം നിവരധിപേരെ കൊലപ്പെടുത്തി. ചിലരെ പിടികൂടുകയും വന്‍ ആക്രമണ പദ്ധതികള്‍ തടയുകയും ചെയ്തു. ആയുധശേഖരവും പിടിച്ചെടുത്തിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ ചില സൈനികര്‍ക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button