Latest NewsCinemaNewsIndia

ധനുഷിന് ഒപ്പം അഭിനയിക്കാൻ അക്ഷയ് കുമാർ ആവശ്യപ്പെട്ടത് ഭീമൻ തുക: അത് നൽകി നിർമാതാക്കൾ, തലയിൽ കെവെച്ച് ആരാധകർ

നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫല തുക എന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള താരമാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ലിസ്റ്റിൽ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അക്ഷയുടെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ വർഷം കരാർ ഒപ്പിട്ടിരിക്കുന്ന ആനന്ദ് എൽ റായ് ചിത്രത്തിന് ഭീമമായ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ് നടൻ ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് അക്ഷയ് വൻ തുക ആവശ്യപ്പെട്ടിരിക്കുന്നത്.

നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫല തുക എന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ. ആളുകളെ സിനിമയിലേക്ക് ആകർഷിക്കാൻ താരത്തിന് കഴിയുന്നുണ്ടെന്നതും ഡിജിറ്റൽ, സാറ്റിലൈറ്റ് മേഖലകളിൽ അക്ഷയ്ക്കുള്ള ആധിപത്യവും പ്രതിഫല തുകയിൽ നിഴലിക്കുന്നുണ്ട്.അതേ സമയം ബോളിവുഡ് ചിത്രത്തിൽ പ്രതിഫലമായി വാങ്ങിയത് 100 കോടിയല്ല 27 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആനന്ദ് എൽ റായ് ഒരുക്കുന്ന അത്രങ്കി രേ’ എന്ന ചിത്രത്തിലെ രണ്ടാഴ്ച നീളുന്ന ഷൂട്ടിംഗിനായാണ് 27 കോടി രൂപ പ്രതിഫലം താരം വാങ്ങുന്നത്.

ധനുഷ്, സാറ അലിഖാൻ എന്നിവർ വേഷമിടുന്ന ചിത്രത്തിൽ ഒരു സ്പെഷ്യൽ റോളിലാണ് അക്ഷയ് എത്തുന്നത്. ഒരു ദിവസത്തെ ഷൂട്ടിംഗിന് ഒരു കോടി വാങ്ങുന്ന താരത്തിന് ആനന്ദ് എൽ റായ് ഇരട്ടിത്തുകയാണ് നൽകുന്നത് എന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നതായാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്.ചിത്രത്തിനായി സംവിധായകന് ഒരു സൂപ്പർ താരത്തിന്റെ സ്പെഷ്യൽ റോൾ ആവശ്യമായിരുന്നു. ഹൃത്വിക് റോഷനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിക്കാത്തതിനാൽ അക്ഷയ് റോൾ ഏറ്റെടുക്കുകയായിരുന്നു. രണ്ടാഴ്ച നീളുന്ന ഷൂട്ടിന് ശേഷം അദ്ദേഹം മടങ്ങും.

9 ഭാഗ്യ നമ്പറായാണ് അദ്ദേഹം കാണുന്നത്. പ്രതിഫലം കൂട്ടിയാൽ 9 വരുന്ന രീതിയിലാണ് അദ്ദേഹം വാങ്ങുക. ഇരട്ടിത്തുകയാണ് ആനന്ദ് എൽ റായ് നൽകുന്നത്. 27 കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത് എന്നുമാണ് വിശ്വസനീയമായ വൃത്തങ്ങൾ പറയുന്നത്.കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത അക്ഷയ് ചിത്രം ഗുഡ് ന്യൂസ് ബോക്സ് ഓഫീസിൽ 200 കോടി കടന്നിരുന്നു. അതിന് മുമ്പിറങ്ങിയ ഹൗസ്ഫുൾ 4, മിഷൻ മംഗൽ എന്നീ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്. തുടരെ വിജയചിത്രങ്ങൾ നൽകുന്നത് അക്ഷയയുടെ മാർക്കറ്റ് ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button