കോവിഡ് വൈറസിനെ ശക്തമായ പ്രതിരോധത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്നമല്ല, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനവും ഭരണകൂടങ്ങളുടെ സമീപനവും അടക്കം എല്ലാ മേഖലകളും ഒറ്റക്കെട്ടായി ഇടപെട്ടാല്‍ കോവിഡിനെ നിയന്ത്രിക്കാൻ സാധിക്കും. ഏറ്റവും കൂടുതല്‍ വൈറസ് ബാധയും മരണങ്ങളും ഉള്ള ചില രാജ്യങ്ങള്‍ക്ക് പോലും കോവിഡിനെ നിയന്ത്രിച്ച് നിര്‍ത്താനായെന്നും ലോകാരോഗ്യ സംഘടന വക്താവ് ഡോ. മരിയ വാന്‍കെര്‍കോവ് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം 49,310 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 740 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. ജൂലൈ 24 വരെയുള്ള കണക്കാണിത്.
Post Your Comments