KeralaLatest NewsNews

ഓണ്‍ലൈന്‍ പഠനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച ടിവി വാങ്ങിയത് അര്‍ഹതയില്ലാതെയാണ് എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നതായി വീട്ടമ്മയുടെ പരാതി : വീട്ടമ്മയെ അവഹേളിയ്ക്കുന്നത് സ്‌കൂളിനു മുന്നില്‍ വലിയ ഫ്‌ളക്‌സ് വെച്ച്

തിരുവനന്തപുരം : ഓണ്‍ലൈന്‍ പഠനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച ടിവി വാങ്ങിയത് അര്‍ഹതയില്ലാതെയാണ് എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നതായി വീട്ടമ്മയുടെ പരാതി, വീട്ടമ്മയെ അവഹേളിയ്ക്കുന്നത് സ്‌കൂളിനു മുന്നില്‍ വലിയ ഫ്ളക്സ് വെച്ച് . തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. വിധവയായ വിളവൂര്‍ക്കല്‍ മേടനട സ്വദേശിയാണ് മലയിന്‍കീഴ് പൊലീസ്, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവരെ സമീപിച്ചത്. വിളവൂര്‍ക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മകള്‍ക്കു ജില്ലാ പഞ്ചായത്ത് അനുവദിച്ച ടിവി കഴിഞ്ഞ ദിവസമാണ് ഇവര്‍ ഏറ്റുവാങ്ങിയത്.

Read Also : ജീവനക്കാരന്റെ ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ, സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഒളിവിൽ

വീട്ടിലെ ടിവികേടായതിനാല്‍ ഫോണിലൂടെയാണ് മകള്‍ ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നതെന്ന് മാതാവ് പറഞ്ഞു. പലപ്പോഴും പഠനം മുടങ്ങി. ഇത് അറിഞ്ഞാണ് സ്‌കൂള്‍ അധ്യാപകര്‍ ടിവി നല്‍കാന്‍ തയാറായത്. എന്നാല്‍ താന്‍ ജില്ലാ പഞ്ചായത്ത് അംഗത്തില്‍ നിന്നും ടിവി ഏറ്റു വാങ്ങുന്ന ഫോട്ടോ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും പോസ്റ്ററും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥിപിച്ചും അപമാനിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

രോഗം ബാധിച്ച് ഭര്‍ത്താവ് മരിച്ച ശേഷം വീട്ടില്‍ തുണികള്‍ തയ്ച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് രണ്ട് മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. പിടിഎ അംഗം കൂടിയായ താന്‍ വീട്ടിലെ ബുദ്ധിമുട്ട് സ്‌കൂളില്‍ അറിയിച്ചിട്ടില്ല. ഇതേ സ്‌കൂളില്‍ ഒന്നാം ക്ലാസു മുതല്‍ പഠിക്കുന്ന മകള്‍ പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് പ്ലസ് വണിന് അഡ്മിഷന്‍ നേടിയത്. എന്നാല്‍ അപവാദ പ്രചാരണങ്ങള്‍ മാനസികമായി തളര്‍ത്തിയെന്നും മകളുടെ പഠനത്തെ ബാധിക്കുമെന്നും വിദ്യാര്‍ത്ഥിനിയുടെ മാതാവ് വേദനയോടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button