UAELatest NewsNews

ദുബായിൽ ശുചീകരണ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയം വരച്ച ഇന്ത്യക്കാരനെ ഒടുവിൽ കണ്ടെത്തി

ദുബായ്: ദുബായില്‍ ശുചീകരണ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയം വരച്ച ഇന്ത്യക്കാരനെ ഒടുവിൽ കണ്ടെത്തി. ദുബായിലെ ഒരു സ്വകാര്യ കമ്പനിയുടെ ഹൗസ് കീപ്പിങ് ജോലിക്കായി 10 മാസം മുൻപ് നാടുവിട്ട് വിദേശത്തെത്തിയ തെലങ്കാനയില്‍ നിന്നുള്ള രമേഷ് ഗംഗാരാജം ഗാന്ദിയെന്ന യുവാവാണത്. അപ്രതീക്ഷിതമായി കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ നാട്ടിലെത്താന്‍ കഴിയാതെ പോയ വിഷമത്തിലായിരുന്നു യുവാവ്. . ആ ദിവസം ജോലിക്കിടെ ഭാര്യയെപ്പറ്റി ആലോചിക്കുകയും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്‌തപ്പോഴാണ്‌ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയത്തിന്റെ ചിത്രം വരച്ചത്.

Read also: ഐപിഎല്‍ തീരുമാനമായി ; പൂര്‍ണമായും യുഎഇയില്‍, ഷെഡ്യൂള്‍ ഇങ്ങനെ

ജൂലൈ 15ന് ദുബായില്‍ തന്റെ ഒരു ദിവസത്തെ ഓഫീസ് ജോലികള്‍ തീര്‍ക്കുന്ന തിരക്കിനിടയില്‍ നെസ്മ ഫറാഹത് എന്ന വ്യക്തിയാണ് ഈ ചിത്രം പകർത്തിയത്. ജൂലൈ 19ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ വൈറലാകുകയും നിരവധി ആളുകള്‍ നെസ്മയോട് ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ഈ ചിത്രം പങ്കുവെച്ചു. ഒടുവിൽ നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മാധ്യമം ‘ദി നാഷണല്‍’ ആണ് ശുചീകരണ തൊഴിലാളിയായ രമേഷ് ഗംഗാരാജമിനെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button