KottayamNattuvarthaLatest NewsKeralaNews

ട​യ​ര്‍ പ​ഞ്ച​റാ​യിട്ട് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ല്‍ ലോ​റിയിടിച്ച് ക്ലീ​ന​ര്‍ക്ക് ദാരുണാന്ത്യം

ലോ​റി​യു​ടെ ക്ലീ​ന​ര്‍ തി​രു​നെ​ല്‍​വേ​ലി രാ​മ​ച​ന്ദ്ര​പു​രം സ്വ​ദേ​ശി മു​ത്താ​ണ് (40) മ​രി​ച്ച​ത്

തി​രു​വ​ല്ല: ട​യ​ര്‍ പ​ഞ്ച​റാ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഏ​ത്ത​ക്കു​ല ക​യ​റ്റി​വ​ന്ന ലോ​റി​യി​ടി​ച്ച് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി മ​രി​ച്ചു. ലോ​റി​യു​ടെ ക്ലീ​ന​ര്‍ തി​രു​നെ​ല്‍​വേ​ലി രാ​മ​ച​ന്ദ്ര​പു​രം സ്വ​ദേ​ശി മു​ത്താ​ണ് (40) മ​രി​ച്ച​ത്. ഡ്രൈ​വ​ര്‍ പ​നി​വേ​ല്‍ മു​ത്ത് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ഒൻപത് മാസം മുൻപ് വിവാഹം: കൊച്ചിയിൽ തൂങ്ങിമരിച്ച 15 കാരിയുടെ ഭർത്താവ് 40 കാരൻ

എം​സി റോ​ഡി​ല്‍ കു​റ്റൂ​ര്‍ ആ​റാ​ട്ടു​ക​ട​വി​നു സ​മീ​പം ഇന്ന് രാവിലെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ലോ​റി​യു​ടെ ക്യാ​ബി​നു​ള്ളി​ല്‍ മു​ത്ത് കു​ടു​ങ്ങി​പ്പോ​യിരുന്നു. തുടർന്ന്, മൃ​ത​ദേ​ഹം അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി വാഹനത്തിന്റെ മു​ന്‍​വ​ശം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Read Also : മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറി: ഹൈടെൻഷൻ വയറിൽ സ്പർശിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

മൃ​ത​ദേ​ഹം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button