COVID 19KeralaLatest NewsNews

പൂന്തുറയിലെ സ്ത്രീകൾ ഈ മാസം ആദ്യം തന്നെ സർക്കാരിനോടു ചോദിച്ച ഒരു ചോദ്യമുണ്ട്; ഈ സ്ത്രീകളുടെ വിവേകം ആരോഗ്യവകുപ്പിലെ തീരുമാനങ്ങൾ എടുക്കുന്നവർക്ക് എന്നു വരും? കുറിപ്പ്

തിരുവനന്തപുരം • രോഗലക്ഷണങ്ങൾ ഇല്ലാത്ത, മറ്റ് റിസ്ക് ഇല്ലാത്ത എല്ലാവരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കൊണ്ട് ഇട്ടിരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു. വളരെ നിർണ്ണായകമായ സമയത്ത് വിലപ്പെട്ട വിഭവങ്ങൾ ആണ് പാഴാക്കപ്പെടുന്നതെന്നും തിരുവനന്തപുരം സ്വദേശിയായ റുബിന്‍ ഡിക്രൂസ് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

രോഗലക്ഷണങ്ങൾ ഇല്ലാത്ത, മറ്റ് റിസ്ക് ഇല്ലാത്ത എല്ലാവരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കൊണ്ട് ഇട്ടിരിക്കുന്നത് തെറ്റാണ്, പ്രായോഗികവുമല്ല. വളരെ നിർണ്ണായകമായ സമയത്ത് വിലപ്പെട്ട വിഭവങ്ങൾ ആണ് പാഴാക്കപ്പെടുന്നത്.

പൂന്തുറയിലെ സ്ത്രീകൾ ഈ മാസം ആദ്യം തന്നെ സർക്കാരിനോടു ചോദിച്ച ഒരു ചോദ്യമുണ്ട്, “ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല, ആൻറിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയി കണ്ടു. ഞങ്ങളുടെ വീട്ടിൽ ഞങ്ങൾക്ക് മാറിയിരിക്കാൻ ടോയ്‌ലറ്റ് ഉള്ള മുറികൾ ഉണ്ട്. ഞങ്ങളെ എന്തിനാണ് ഒരു സൗകര്യവും ഇല്ലാത്ത ഈ ആശുപത്രികളിൽ കൊണ്ട് ഇട്ടിരിക്കുന്നത്? ഞങ്ങളുടെ വീട്ടിൽ ക്വാറൻറൈൻ ചെയ്താൽ പോരേ?”

ഈ സ്ത്രീകളുടെ വിവേകം ആരോഗ്യവകുപ്പിലെ തീരുമാനങ്ങൾ എടുക്കുന്നവർക്ക് എന്നു വരുമെന്നും റുബിന്‍ ചോദിക്കുന്നു.

ഡല്‍ഹി പോലെ മിക്ക സംസ്ഥാനങ്ങളും ഇങ്ങനെ ആണ് കോവിഡ് പ്രതിരോധം നടത്തിയത്. ഡൽഹിയിൽ ഇത്രയും പേർ മരിച്ചില്ലേ എന്നാണ് അപ്പോൾ ഉയരുന്ന ചോദ്യം. തെറ്റായ ചോദ്യമാണത്. കേരളത്തിനു ഡൽഹിയെക്കാളും ശേഷിയുണ്ട്. നമുക്കു മരണവും രോഗബാധയും കുറയ്ക്കാൻ ആവും. പക്ഷേ, മേധാവിത്വപരമായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വസമീപനം കൊണ്ട് അതു സാധ്യമല്ലതാകുകയാണെന്നും റുബിന്‍ പറയുന്നു.

https://www.facebook.com/rubin.dcruz/posts/10223309326147216

shortlink

Related Articles

Post Your Comments

Related Articles


Back to top button